/indian-express-malayalam/media/media_files/2025/11/28/rahul-makottathil-2025-11-28-16-19-03.jpg)
Rahul Mamkootathil Case Updates
Rahul Mamkootathil Case Updates: കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് 15ന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് കേസ് പരിഗണിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
Also Read:ഒൻപതാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ; ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
എംഎല്‍എയുടെ ഹര്‍ജി ഡിസംബര്‍ 15നാണ് ഇനി പരിഗണിക്കുക. അതുവരെയും അറസ്റ്റ് പാടില്ലെന്നാണ് കോടതി പറയുന്നത്. വിശദ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേസ് ഡയറി പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡിസംബർ 15ന് മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമെന്നും അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നുമാണ് കോടതി ഉത്തരവെന്ന് ജസ്റ്റിസ് കെ ബാബു പറഞ്ഞു. എന്നാല്‍ ലൈംഗികാതിക്രമത്തിന്‍റെ രണ്ടാമത്തെ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
Also Read:രാഹുലിന് ഇരട്ട പ്രഹരം; കോൺഗ്രസിൽ നിന്ന് പുറത്താക്കി, എംഎൽഎ സ്ഥാനവും ഒഴിയണമെന്ന ആവശ്യം ശക്തം
താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നുമാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരി വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നും തനിക്ക് അറിയാമായിരുന്നു.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ഇല്ല; അറസ്റ്റ് തടയാതെ കോടതി
അതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നുമായിരുന്നു രണ്ട് പേരും തീരുമാനമെടുത്തത്. എന്നാല്‍ താനൊരു രാഷ്‌ട്രീയ പ്രവര്‍ത്തകനായത് കൊണ്ട് മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാപക പ്രചാരണം നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന പരാതി എതിര്‍പാര്‍ട്ടിക്കാര്‍ നന്നായി മുതലെടുത്തു. ഇതോടെ പരാതിക്കാരി തന്നെ തള്ളി പറഞ്ഞു. സംഭാഷണത്തിന്‍റെ വിവരങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും പൊലീസ് പിന്നാലെയുള്ളതിനാല്‍ ഇത് സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്നും എംഎല്‍എ ഹര്‍ജിയില്‍ പറഞ്ഞു.
അതേസമയം, രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പോലീസ് അയച്ച ഇമെയിലിനാണ് മറുപടി നൽകിയത്. രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Read More: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us