കൊച്ചി: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പിരിച്ചു വിട്ടതിനെതിരെ 94 കണ്ടക്ടർമാരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചവരെ നിയമിക്കാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് താൽക്കാലിക ജീവനക്കാരുടെ ഹർജി ഹൈക്കോടതിയിൽ എത്തുന്നത്.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഉ​ത്ത​ര​വ്​ ല​ഭി​ച്ച​വ​ർ വ്യാ​ഴാഴ്ച ചീ​ഫ്​ ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ന്ന്​​ കെഎ​സ്ആ​ർടിസി നി​ർദേശി​ച്ചിട്ടുണ്ട്. എന്നാൽ നിയമന ഉത്തരവ് ലഭിച്ച 4,051 പേരിൽ എ​ത്ര​പേ​ർ ജോ​ലി​ക്ക്​ പ്ര​വേ​ശി​ക്കു​മെ​ന്ന്​ ഇന്ന് വ്യ​ക്ത​മാ​കും. അ​തി​ന് ​ശേ​ഷം മാത്രമാ​കും തു​ട​ർ​ന​ട​പ​ടി. പു​തി​യ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍ത്തി​യാ​ക്കാനാണ് മനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, പിഎസ്‍സി പട്ടികയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചവരെ ജോലിക്ക് പ്രവേശിപ്പിക്കാൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും കെഎസ്ആർടിസി പ്ര​തി​സ​ന്ധി​ക്ക്​ അ​യ​വി​ല്ല. താൽക്കാലിക ക​ണ്ട​ക്​​ട​ർമാരെ പിരിച്ചുവിട്ടതിനെത്തു​ട​ർ​ന്ന്​ 1093 സ​ർ​വ്വീ​സു​ക​ളാ​ണ്​ ഇന്നലെ മാത്രം മു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 329, എ​റ​ണാ​കു​ള​ത്ത്​ 562, കോ​ഴി​ക്കോ​ട്​​ 202 എന്നിങ്ങനെയാണ് മുടങ്ങിയ സർവ്വീസുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ