കൊ​ച്ചി: ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ​കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കാ​ണ് കോ​ട​തി ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കാ​നും ഡി​ജി​പി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

നാലുമാസം മുമ്പ് കാണാതായ മൂകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ പൊലീസ് നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ ഹർജിയിൽ ബധിരനും മൂകനുമായ പതിനഞ്ചുകാരനെ കണ്ടെത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ചാണു ഹൈക്കോടതി എസ്പി ഹിമേന്ദ്രനെ ചുമതലപ്പെടുത്തിയത്. 20 ദിവസം കഴിഞ്ഞ് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ മാറ്റണമെന്നു കാണിച്ചു വീണ്ടും അപേക്ഷ നൽകി. ഇതാണു കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തിയത്.

സർക്കാർ ഒട്ടും താൽപര്യമില്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ