/indian-express-malayalam/media/media_files/uploads/2023/07/shobha-surendran.jpg)
അതിവേഗ റെയില്‍ പദ്ധതി: സുന്ദ്രേന്‍ പറഞ്ഞത് വ്യക്തിപരമായ നിലപാട്, പാര്‍ട്ടി തീരുമാനം പറയുമെന്ന് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെത് വ്യക്തിപരമായ നിലപാടാണെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. ഇത് ഒറ്റയാള്‍ പട്ടാളമല്ലെന്നും പാര്‍ട്ടിയാണ്, നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ, പാത വരാനായിട്ട് സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. രണ്ടാമതായി ഇതിന് പാരിസ്ഥിതിക ആഘാതമുണ്ടോ എന്നു പരിശോധിക്കാനായി പഠനം ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്. അതിനെ തുടര്‍ന്നാണ് ഈ പദ്ധതി കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ വയ്‌ക്കേണ്ടത്.
അതിവേഗ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം, സംസ്ഥാന കമ്മിറ്റി തുടങ്ങിയവ ചേര്‍ന്ന് പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞതായിട്ട് താന്‍ മാധ്യമങ്ങളിലൂടെ കണ്ടത്, ഇത് ജനത്തിന് ഉപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ മാത്രമേ ഇവിടുത്തെ ബിജെപി അനുവദിക്കൂ. അക്കാര്യത്തില്‍ രണ്ടു വാക്കില്ല.'ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച കെ-റെയില്‍ ബദലിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമൊണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരും പരിശ്രമിക്കേണ്ടത്. നടപ്പിലാക്കാന്‍ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ മെട്രോമാനെ സമീപിച്ച് പുതിയ പദ്ധതി വേണമെന്ന ആവശ്യം ഉന്നയിച്ചതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് കേരളത്തിന് യോജിച്ചതെന്നും സില്‍വര്‍ലൈന്‍ ഇപ്പോഴത്തെ രൂപത്തില്‍ പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്‍ പ്രതികരിച്ചത്. കെ-റെയിലുമായി ബന്ധപ്പെട്ടുള്ള തന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിര്‍ദേശം കേരളം അംഗീകരിച്ചാല്‍ കേന്ദ്രാനുമതി വാങ്ങാന്‍ സഹായിക്കാമെന്നും ശ്രീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ.വി.തോമസ് കാണാന്‍ വന്നത്. കെ.വി.തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് പദ്ധതി സംബന്ധിച്ച് കുറിപ്പ് നല്‍കിയത്. കേരള സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സര്‍ക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.