തിരുവന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലും ചുറ്റുവട്ടത്തും അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ പൊലീസ് സന്നാഹം. അയ്യായിരം പൊലീസുകാരെയാണ് എഡിജിപിക്ക് കീഴിൽ അണിനിരത്തുന്നത്.

എഡിജിപി എസ്.ആനന്ദ കൃഷ്ണനാണ് സേനയുടെയും അനുബന്ധസംവിധാനങ്ങളുടെയും ഏകോപന ചുമതല. ചീഫ് പൊലീസ് കൺട്രോളർ എഡിജിപി അനിൽകാന്ത് മിശ്രയായിരിക്കും. പമ്പയിലും സന്നിധാനത്തും സുരക്ഷ സന്നാഹത്തിന്റെ മേൽനോട്ടം രണ്ട് ഐജിമാർക്കാണ്.

ഐജി മനോജ് എബ്രഹാമിനെ എഡിജിപിക്ക് കീഴിൽ ജോയിന്റ് കൺട്രോളറായി നിയമിച്ചു. ഇവർക്ക് പുറമെ എട്ട് എസ്‌പിമാരെയും അവർക്ക് കീഴിൽ അയ്യായിരത്തിലേറെ പൊലീസുകാരെയും നിയമിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പൊലീസുകാരെ അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും രണ്ട് വീതം എസ്‌പിമാരെയാണ് ചുമതലപ്പെടുത്തുക. മരക്കൂട്ടത്തും എരുമേലിയിലും ഓരോ എസ്‌പിമാർ വീതം ഉണ്ടാകും. കാനനപാതയിലും ശക്തമായ സുരക്ഷ സന്നാഹം ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.