Latest News

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കോടതി

പ്രതിക്ക് അന്വഷണ ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള അവകാശം പരിമിതമാണന്നും അന്വേഷണം ശരിയായ ദിശയിൽ ആണന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിലവിലുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.

Dileep, ദിലീപ്, Actress Attacked, നടിയെ ആക്രമിച്ച കേസ്, ഹെെക്കോടതി, High Court, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലന്ന് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പായ ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

പ്രതിക്ക് അന്വഷണ ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള അവകാശം പരിമിതമാണന്നും അന്വേഷണം ശരിയായ ദിശയിൽ ആണെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിലവിലുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.

Read More: ദിലീപിന് ആശ്വാസം; വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തു വരാൻ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.  

Read More: മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ?: സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും വിചാരണ സമയത്ത് വാദങ്ങള്‍ അവതരിപ്പിക്കാന്‍ ദിലീപിന് സാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് നേരത്തെ ഹര്‍ജി തള്ളിയത്. അതിനു പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്.

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇതുവരെ തീർപ്പാക്കിയിട്ടില്ല. ഹർജി പരിഗണിക്കവെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി നീട്ടി. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് അറിഞ്ഞ ശേഷമായിരിക്കും കോടതി കേസില്‍ വിധി പറയുക.

Read More: ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ

അതേസമയം വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് വേനല്‍ അവധിക്ക് ശേഷം വീണ്ടും കേള്‍ക്കുമെന്നും അതുവരെ വിചാരണ കോടതിയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി നടത്തിയ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടത്. എന്നാൽ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Read More: നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court will consider dileeps plea on cbi enquiry later

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express