Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

സാക്ഷി വിസ്താരം നാളെ വിചാരണക്കോടതയിൽ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി നാളെ മുതൽ സാക്ഷി വിസ്താരം തീരുമാനിച്ചത്

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്. കേസിൽ വിശദമായ വാദംകേൾക്കൽ വെള്ളിയാഴ്ച നടക്കും.

സാക്ഷി വിസ്താരം നാളെ വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി നാളെ മുതൽ സാക്ഷി വിസ്താരം തീരുമാനിച്ചത്.

ജഡ്ജിക്ക് വിചാരണയുമായി മുന്നോട്ടു പോകാൻ താൽപ്പര്യമുണ്ടോ എന്നന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ പ്രോസിക്യൂഷന് ഒരടി മുന്നോട്ടു പോകാനാവുന്നില്ല. സാധാരണ ഒരിക്കലും ഇങ്ങനെ ഒരു ഹർജിയും ആയി വരാറില്ല. പക്ഷേ ഇപ്പൊൾ വേറെ നിർവാഹം ഇല്ല. ഫോറൻസിക് പരിശോധനാ ഫലം എന്താണെന്ന് പ്രോസിക്യൂഷനോടു പറയുന്നില്ല. പ്രോസിക്യൂഷനെ ഇരുട്ടിൽ നിറുത്തിയിരിക്കുകയാണ്.
ജഡ്ജി ലാബിൽ നേരിട്ട് വിളിച്ചു, തെളിവുകളുടെ കാര്യങ്ങൽ അന്വേഷിച്ചു. പ്രോസികൂഷൻ വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ല. കോടതിയിൽ അനാവശ്യ പരാമർശങ്ങൾ നടത്തി. പല രേഖകളും നൽകിയില്ലന്നും പ്രോസിക്യൂഷൻ അറിയിച്ചു.

പല സാക്ഷികളും കോടതിയിൽ വരാൻ തയ്യാറാണെന്നും സാക്ഷികളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടി. നടിയുടെ സത്യവാങ്ങ്മൂലവും സർക്കാർ രേഖകൾ മുദ്രവെച്ച കവറിലും ലഭിച്ചെന്ന് കോടതി അറിയിച്ചു. കേസ് വിശദമായ വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

വിചാരണക്കോടതിയിൽനിന്ന് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെയും സർക്കാരിന്റെയും ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.

തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകൻ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും നടി ഹർജിയിൽ ആരോപിക്കുന്നു. പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. കോടതി മാറ്റണമെന്ന സർക്കാരിന്റെ ഹർജിയും ഹൈക്കോടതിയിലെത്തി.

ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് എന്തുകൊണ്ട് അപ്പോൾ തന്നെ അറിയിച്ചില്ലെന്ന് കഴിഞ്ഞദിവസം കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കിലെടുത്തില്ലെന്ന് സർക്കാർ അറിയിച്ചു. വിചാരണക്കോടതിയിൽ സംഭവിച്ച കാര്യങ്ങൾ മുദ്രവച്ച കവറിൽ നൽകാൻ തയാറാണെന്നും സർക്കാർ ബോധിപ്പിച്ചു.

വിചാരണക്കോടതിയിൽനിന്ന് നീതി കിട്ടുന്നില്ലെന്ന് പ്രോസിക്യൂഷൻ തന്നെ പറയുമ്പോൾ തന്റെ അവസ്ഥ എന്താണന്ന് കോടതി മനസിലാക്കണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ പറഞ്ഞു. ഇരുപത് അഭിഭാഷകർ രഹസ്യ വിചാരണയിൽ പങ്കെടുക്കുന്നുവെന്നുള്ളത് തന്നെ പീഡനമാണെന്നും നടി ബോധിപ്പിച്ചു.

കോടതിയിൽ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തിൽ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹർജിയിൽ പറയുന്നു.

തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ നിലപാട് സ്വീകരിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.

സാക്ഷികൾ നിരന്തരം കൂറുമാറിയതിനെ തുടർന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹർജിയിൽ ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court will consider actress attack case petition today

Next Story
ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്; ഏഴ് ജില്ലകളിൽ പുതിയ രോഗികൾ അഞ്ഞൂറിലധികംcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express