Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളിയതിനെ തുടർനാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്

tomin thachankary, ie malayalam

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന ഡിജിപി ടോമിൻ തച്ചങ്കരിയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. വിചാരണക്കോടതിയിലെ നടപടികൾ തുടരാം. കോട്ടയം വിജിലൻസ് കോടതിയിലെ രേഖകൾ വിളിച്ചു വരുത്തണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളിയതിനെ തുടർനാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. വിജിലൻസ് അന്തിമ റിപ്പോർട് സമർപ്പിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

Read Also: അതിരപ്പിള്ളി പദ്ധതി: ഉദ്യോഗസ്ഥര്‍ക്ക് കൊയ്ത്തിന്, എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ല: ബിനോയ് വിശ്വം

2003-2007 കാലയളവിൽ തച്ചങ്കരി വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുണ്ടന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കണക്കുകൾ തിട്ടപ്പെടുത്തിയതിൽ അന്വേഷണ ഉദ്യോഗസ്ഥന് പിഴവ് പറ്റിയിട്ടുണ്ടെന്നും താൻ നൽകിയ വിശദീകരണം വിജിലൻസ് അവഗണിച്ചെന്നുമാണ് തങ്കച്ചങ്കരിയുടെ വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court tomin thachankary case

Next Story
കോവിഡ് ഐസൊലേഷൻ വാർഡിൽ വീണ്ടും ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രിTrivandrum, തിരുവനന്തപുരം, Theft, മോഷണം, medical college, മെഡിക്കല്‍ കോളേജ്, chain, മാല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express