scorecardresearch

വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി

പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു

വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി. പന്തൽ പൊളിച്ചുനീക്കാൻ കോടതി സമരക്കാർക്ക് നിർദേശം നൽകി. വിഴിഞ്ഞം സമരസമിതിയുടെ നേതൃത്യത്തിൽ നിർമാണം തടഞ്ഞിരിക്കുകയാണെന്നും തങ്ങളുടെ ജീവനക്കാർക്ക് പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി അദാനിപോർട്ടും കരാർ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

തടസ്സങ്ങൾ നീക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരപന്തൽ പ്രധാന റോഡിലാണെന്ന് സർക്കാർ അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court to demolish vizhinjam protest camp