/indian-express-malayalam/media/media_files/uploads/2023/04/AI-Camera.jpg)
എഐ ക്യാമറയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്
കൊച്ചി: റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി വിലക്കി. നൽകാനുള്ള പണം സർക്കാർ നൽകാൻ പാടില്ലെന്നാണ് ഇടക്കാല ഉത്തരവ്. ഇനി കോടതിയിൽനിന്നും ഉത്തരവ് ഉണ്ടാകുംവരെ പണം നൽകരുതെന്ന് നിർദേശം.
കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനും കെല്‍ട്രോണിനുമടക്കം സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നൽകി. ഹർജിക്കാരൻ അഴിമതിക്കെതിരായ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
ഹർജി പരിഗണിക്കുന്നതിനിടെ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. പൊതു ഇടത്തിൽ നിന്നാണ് ലഭിച്ചതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. നിയമവിരുദ്ധമായ തീരുമാനം എടുക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ക്ക് വിരുദ്ധമായി മന്ത്രി സഭക്ക് തീരുമാനമെടുക്കാനാകില്ല. പദ്ധതിയെയല്ല, അഴിമതിയെയാണ് ഹർജിക്കാരൻ എതിര്‍ക്കുന്നതെന്നും അങ്ങനെയല്ലേ എന്നും കോടതി വാക്കാൽ പരാമർശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. റോഡിലെ എഐ ക്യാമറ എഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
എഐ ക്യാമറയിലെ അഴിമതിയിൽ ഭരണ സംവിധാനത്തിലെ ഉന്നതർക്ക് പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എഐ ക്യാമറ പദ്ധതിക്കെതിരെ നേരത്തെ തന്നെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us