scorecardresearch

എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനെങ്കിൽ ദേവസ്വം ബോർഡ് എന്തിന് ? സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

author-image
WebDesk
New Update
high court new

സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ബോർഡിന് പിന്നെ എന്തിനാണെന്നും കോടതി ആരാഞ്ഞു.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും കർണാടക ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെയും ദേവസ്വം മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റേയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.മൂവരുടെയും ജാമ്യാപേക്ഷയെ എസ്ഐടി എതിർത്തു.

Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസം റിമാൻഡ്

സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടാനുള്ള ഉത്തരവിൽ ചെമ്പു പാളിയെന്ന് പത്മകുമാർ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ടിയുടെ റിപ്പോർട്ടിലുള്ളത്. കേസ് അട്ടിമറിക്കാൻ ഗോവർധനും പങ്കജ് ഭണ്ഡാരിയും ഉണ്ണികൃഷ്ണൻ പോറ്റിയും ബംഗളൂരുവിൽ വച്ച് ഗൂഢാലോചന നടത്തിയെന്ന് ഗോവർധന്റെ ജാമ്യാഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ എസ്ഐടി അറിയിച്ചു.നിരപരാധിയാണെന്നാണ് ഗോവർധന്റെ വാദം

കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഒരാൾ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്റ്റിസ് ബദ്‌റുദ്ദീൻ തുറന്നടിച്ചു. 

Also Read:ഉണ്ണികൃഷ്ണൻ പോറ്റി മുതൽ കണ്ഠരര് രാജീവര് വരെ; സ്വർണ്ണക്കൊള്ളയിലെ അറസ്റ്റുകളുടെ ഞെട്ടിക്കുന്ന നാൾവഴി

ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥൻറെ നടപടികളോട് യോജിപ്പില്ലെന്നും എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെപി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.

Read More:ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അടക്കം പരിശോധന

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: