കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി .അറുപതു ജി എസ് എമ്മിന് മേല്‍ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതാണ് കോടതി റദ്ദാക്കിയത്. 60 ജി.എസ്.എം നു താഴെയുള്ള ഒറ്റ തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും.
പ്ലാസ്റ്റിക് നിരോധനത്തിനത്തിനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മന്റ് ചട്ട പ്രകാരം നിരോധനത്തിന് കേന്ദ്ര സര്‍ക്കാരിനാണ് അധികാരമെന്നും കോടതി ചൂണ്ടികാട്ടി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടര്‍ തിരുമേനിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചതാണ് കോടതിയുടെ ഉത്തരവ്. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ക്യാരി ബാഗുകള്‍ നിരോധിച്ചത്.