കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ വേതനം താൽക്കാലികമായ ദുരിതാശ്വാസ നിധിയിലേക്ക് നിക്കിവയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ശമ്പളം മാറ്റിവെയ്ക്കാനുള്ള സർക്കാർ ഉത്തരവിൽ അവ്യക്ത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശമ്പളം പൗരന്റ സ്വത്താണെന്ന് വ്യക്തമാക്കി.

സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ ഉത്തരവിലൂടെ വേതനം പിടിച്ചു വയ്ക്കാനാവില്ലെന്നും പ്രത്യേക നിയമം പാസ്സാക്കാതെ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Also Read: ഇടുക്കിയിൽ സ്ഥിതി സങ്കീർണം; നിയന്ത്രണം കടുപ്പിക്കുന്നു

സംസ്ഥാനം സാമ്പത്തിക വിഷമത്തിലാണെന്നും ശമ്പളം മാറ്റിവയ്ക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. കൊറോണ ബാധമൂലം ജനങ്ങളും സർക്കാരും പലതരം വിഷമാവസ്ഥയിലാണെന്നും അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ സമീപനവും നടപടിയും വേണ്ടിവരുമെന്നും ചുണ്ടിക്കാട്ടിയ കോടതി സർക്കാർ ഉത്തരവിന് നിയമപരമായ സാധുതയില്ലെന്ന ഹർജിക്കാരുടെ വാദം കണക്കിലെടുക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

Also Read: കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണം; ഹോട്ട്‌സ്‌പോട്ടുകൾ അറിയാം

എന്നാൽ ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ നീക്കം പ്രഥമദൃഷ്ട്യ ശമ്പള നിഷേധമാണെന്ന് നിരീക്ഷിച്ച കോടതി, സർക്കാർ ഉത്തരവ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് പറയുന്നതെന്നും മാറ്റിവെയ്ക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്ന് സർക്കാർ ഓർഡറിൽ പറയുന്നില്ലെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.