കൊച്ചി: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടിനകം സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. എറ്റടുക്കൽ നടപടികൾ പതിനഞ്ചാം തിയതി വരെ നിറുത്തിവയ്ക്കാൻ സിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഇത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് തീരുമാനം.
കോടതിയലക്ഷ്യക്കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടന്ന് ജസ്റ്റീസുമാരായ അലക്സാണ്ടർ തോമസും ടി.ആർ രവിയും അടങ്ങുന്ന
ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പള്ളി ഏറ്റെടുക്കാനുള സിംഗിൾ ബെഞ്ചു ത്തരവ് നടപ്പാക്കാതിരുന്നതിന് കലക്ടർക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസിലാണ് പള്ളി സിആർപിഎഫ് ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
കോടതിയലക്ഷ്യക്കേസിൽ ഉത്തരവ് പുറപ്പെടുവിക്കും മുൻപ് കോടതിയലക്ഷ്യം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന്
കോടതി നിരീക്ഷിച്ചു. കേസിൽ മറ്റു ഉത്തരവ് പുറപ്പെടുവിക്കാമോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കി.
ക്രമസമാധാനം പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ വാദം. കോടതി അലക്ഷ്യ കേസിൽ ഈ നടപടി അല്ലാതെ മറ്റു എന്ത് നടപടി ആണ് എടുക്കാൻ ആവുക എന്ന് കോടതി ആരാഞ്ഞു. കലക്ടർ ക്ക് എതിരെ നടപടി എടുക്കാമെന്നും മറ്റു നടപടികൾ സ്വീകരിക്കാൻ ആവില്ലന്നും സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു.
സംസ്ഥാന സർകാർ ആവശ്യപ്പെട്ടാൽ മാത്രമേ സാധാരണ രീതിയിൽ കേന്ദ്രം ഇടപെടൽ നടത്താറുള്ളു എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ആദ്യമായാണ് കേന്ദ്രം പള്ളി തർക്കത്തിൽ നിലപാടറിയിക്കന്നത്. കോടതി ഉത്തരവ് ഇട്ടാൽ അനുസരിക്കാതെ ഇരിക്കാൻ മാർഗം ഇല്ല എന്നും സമാധാനം നില നിർത്താൻ ആണ് തങ്ങളും ആഗ്രഹിക്കുന്നതെന്നും ഉത്തരവ് നടപക്കാൻ മതിയായ സമയം ആവശ്യമാണന്നും കേന്ദ്രം വ്യക്തമാക്കി. ഇരു വിഭാഗങ്ങളുമായി സംസാരിക്കാൻ അഡ്വക്കേറ്റ് കമ്മീഷനെ വെക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.