Latest News

വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്‌റ്റേ

ഒരു ശതമാനമായിരുന്നു ലക്ഷദ്വീപിലെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവും സംയുക്ത ഭൂമിയ്ക്കു എട്ട് ശതമാനവുമായാണ് ഉയര്‍ത്തിയത്

Lakshdweep, Lakshadweep Issue

കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. അഡ്വ. മുഹമ്മദ് സാലിഹ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ. രാജാവിജയരാഘവന്റെ ഉത്തരവ്.

ഒരു ശതമാനമായിരുന്നു ലക്ഷദ്വീപിലെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവും സംയുക്ത ഭൂമിയ്ക്കു എട്ട് ശതമാനവുമായാണ് ഉയര്‍ത്തിയത്.

സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി ഉത്തരവിറക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കോ ജില്ലാ കലക്ടർക്കോ അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. വ്യത്യസ്ത തരത്തിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി വിവേചരപരമാണെന്നു നിരീക്ഷിച്ച കോടതി വിഷയത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിനു നോട്ടിസ് അയയ്ക്കാന്‍ ഉത്തരവിട്ടു.

Also Read: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കോണ്‍വെന്റില്‍ തുടരാനാവില്ലെന്ന് ഹൈക്കോടതി

വിവിധ സ്ളാബുകളിലായി സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത് നിയമപരമല്ലെന്നും ഇത് പുറത്തുനിന്നെത്തുന്നവര്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാന്‍ അവസരമൊരുക്കുന്ന നടപടിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court stays increase of stamp duty in lakshadweep

Next Story
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കോണ്‍വെന്റില്‍ തുടരാനാവില്ലെന്ന് ഹൈക്കോടതിsister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com