കൊച്ചി: മൂന്നാറിൽ പഞ്ചായത്ത് കൊട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർമാണം സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. പൊതു തത്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. റവന്യു അനുമതിയില്ലാതെയാണ് നിർമ്മാണം പ്രവർത്തനം നടത്തിയത്.

നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭൂമി ടാറ്റ കമ്പനിയുടേതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിർമ്മാണ പ്രവർത്തനം നടത്തുന്നത് 2010ലെ ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും, കമ്പനി പാർക്കിങിനായാണ് പഞ്ചായത്തിന് അനുമതി നൽകിയതെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ടാറ്റ കമ്പനി പറഞ്ഞത്. അതേസമയം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ എതിര്‍കക്ഷിയാക്കിയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. അനധികൃത നിര്‍മ്മാണം തടയണമെന്നും നടക്കുന്നത് കോടതി വിധി ലംഘനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഉപഹർജിയും സിപിഐ നേതാവ് ഔസേപ്പിന്റെ ഹർജിയും കോടതി ഒന്നിച്ച് പരിഗണിയ്ക്കും.

എംഎല്‍എയ്ക്കു പുറമെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്നാര്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം, കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ എന്നിവരും എതിര്‍കക്ഷികളാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളും എങ്ങനെയാണ് അവ ലംഘിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.