/indian-express-malayalam/media/media_files/uploads/2020/02/bottled-water-1.jpg)
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 20 രൂപയിൽ നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കുപ്പിവെള്ള നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
കുപ്പി വെള്ളത്തെ സർക്കാർ അവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അവശ്യസാധന നിയമപ്രകാരമാണ് സർക്കാർ ഇടപെട്ട് വില കുറച്ചത്.
പാക്കേജഡ് കമോഡിറ്റീസ് കേന്ദ്ര സർക്കാരിൻ്റെ പരിധിയിലാണ് വരുന്നതെന്നും സർക്കാരിനെ ഇടപെടാൻ അധികാരമില്ലന്നായിരുന്നു ഹർജിക്കാരുടെ വാദം. തങ്ങളെ കേൾക്കാതെയും ഉൽപ്പാദന മാനദണ്ഡങ്ങൾ പരിഗണിക്കാതെയുമാണ് സർക്കാർ വില കുറച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാർച്ചിലാണ് സർക്കാർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ചത്. എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന പാക്കേജില്‍ മുദ്രണം ചെയ്യണം. കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരിനായതിനാല്‍ കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് വില ലിറ്ററിനു 13 രൂപയാക്കാന്‍ തീരുമാനിച്ചത്.
Also Read: കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി പുനർനിയമനം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.