Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ: ഉത്തരവിന് സ്റ്റേ

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം

Calicut University, ie malayalam

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ പിൻവാതിൽ നിയമനം ഹൈക്കോടതി തടഞ്ഞു. സിൻഡിക്കേറ്റ് തീരുമാനവും, ഉത്തരവും സ്റ്റേ ചെയ്തു. സർവകലാശാലകളിലെ അനധ്യാപക നിയമനം പി എസ് സിക്ക് വിടുകയും വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അനധ്യാപകതസ്തികകളിലെ നിയമനം നടത്താൻ പി എസ് സിയിൽ മാത്രം നിക്ഷിപ്‌തമാവുകയും ചെയ്തു.

Read More: വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും

എന്നാൽ വിശേഷാൽ ചട്ടങ്ങൾ പ്രകാരം യോഗ്യതയില്ലാത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 30.12.2020നു കാലിക്കറ്റ് സർവകലാശാല തീരുമാനിച്ച് ഉത്തരവിറക്കി. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം. പത്തുവര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ആ തീരുമാനവും ഉത്തരവുമാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. സ്ഥിരപ്പെടുത്തിയ ജീവനക്കാർ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി.

പി എസ് സി പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court stay order for calicut university temporary staff

Next Story
വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കുംkerala govt,ldf govt,medical college,medical college in wayanad,pinarayi vijayan,wayanad,wayanad medical college,മെഡിക്കല്‍ കോളേജ്,വയനാട് മെഡിക്കല്‍ കോളേജ്,പിണറായി വിജയന്‍,എല്‍ഡിഎഫ് സര്‍ക്കാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com