scorecardresearch
Latest News

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കം നൽകണമെന്ന് ഹെെക്കോടതി

ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകി

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam

കൊച്ചി: കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി.

ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകി. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിരുന്നു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന മുൻ ഉത്തരവിലുണ്ടായ കാലതാമസം കോടതി അന്ന് മാപ്പാക്കിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

Read Also: വെെദികന്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ; സിസിടിവി ഓഫ് ചെയ്‌ത നിലയിൽ

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പി അന്വേഷണം നടത്തി കേസ് എഴുതിതള്ളിയിരുന്നു. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹർജിക്കാരൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് വഴിവച്ചത്. കേസ് ജൂലൈ ആറിനു പരിഗണിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court sn college fraud case vellappalli nadeshan sndp