കോടതി എല്ലാം കാണുന്നുണ്ട്; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതെന്നും പ്രതിയുടെ പൊതുരംഗത്തെ ഇടപെടൽ സംബന്ധിച്ച് വാർത്തകൾ കാണുന്നുണ്ടെന്നും കോടതി

ibrahim kunju,ibrahim kunju in palarivattom bridge case,palarivattom bridge case,vigilance,vigilance ibrahim kunju,ഇബ്രാഹിം കുഞ്ഞ്,ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും,പാലാരിവട്ടം കേസ്,പാലാരിവട്ടം പാലം,പാലാരിവട്ടം പാലം അഴിമതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി. ഗുരുതരമായ അസുഖം ഉണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രതിയുടെ ജാമ്യ കാലയളവിലെ പെരുമാറ്റം തൃപ്തികരമല്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതെന്നും പ്രതിയുടെ പൊതുരംഗത്തെ ഇടപെടൽ സംബന്ധിച്ച് വാർത്തകൾ കാണുന്നുണ്ടെന്നും കോടതി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജില്ല വിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇബ്രാഹിം കുഞ്ഞിനെതിരെ വിമർശനമുന്നയിച്ചത്.

Read More: പാലാരിവട്ടം പണിയാകും; ഇബ്രാഹിംകുഞ്ഞ് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം

ഇളവ് അനുവദിക്കരുതെന്ന് സർക്കാരിന്റെ സ്റ്റേറ്റ് അറ്റോർണി ആവശ്യപ്പെട്ടു. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം. പാലാരിവട്ടം കേസിൽ ഇടക്കാല റിപ്പോർട്ട് മാത്രമാണ് സമർപ്പിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചമ്രവട്ടം അപ്രോച്ച് റോഡ് നിർമാണ കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയതായും സർക്കാർ വ്യക്തമാക്കി. കോടതി പരാമർശങ്ങളെ തുടർന്ന് ഹർജി ഇബ്രാഹിം കുഞ്ഞ് പിൻവലിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുറ്റക്കാരനായ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ ജാമ്യത്തിലാണ്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് വിചാരണ കോടതിയിൽ കെട്ടിവയ്‌ക്കണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടു പോവരുത്, രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളാടെയാണ് ജാമ്യം അനുവദിച്ചത്.

രോഗം ഗുരുതരമാണെന്നും മൂന്നാം ഘട്ടത്തിലേക്ക് കടന്നെന്നും സാന്ത്വന ചികിൽസയ്ക്ക് ബന്ധുക്കളുടെ സഹായം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരത്തേ കോടതിയെ സമീപിച്ചത്. ഇതേ തുടർന്നായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ആശുപത്രിയിൽ കിടന്ന് ഒരു സംഘടനയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇബ്രാഹിം കുഞ്ഞ് നടത്തിയ നീക്കത്തെ കോടതി വിമർശിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court slams vk ibrahimkunju

Next Story
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ; കുറവ് വയനാട് ജില്ലയിൽCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, covid numbers explained, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com