കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസില്‍ സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സർക്കാർ പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടി വരുമെന്ന് ഹൈക്കോടതി. കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ഉണ്ടായില്ലെന്ന് വാക്കാൽ ആരാഞ്ഞു.
അറസ്റ്റ് ഉണ്ടാകാത്തത് അന്വേഷണം ശരിയായ ദിശയിലല്ലെന്നതിന് തെളിവാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മരംമുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശങ്ങൾ .
701 കേസ് ഉണ്ടായിട്ടും ഒരു പ്രതിയെ പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. അറസ്റ്റ് നടപടികൾ സംബന്ധിച്ച് തിങ്കളാഴ്ച്ചയ്ക്കകം സർക്കാർ മറുപടി അറിയിക്കണം. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ മുദ്ര വച്ച കവറിൽ സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചു.
Also Read: മുട്ടില്‍ മരം മുറി: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി