scorecardresearch

കക്ഷി നല്‍കിയ 40 ലക്ഷം തട്ടി; അഭിഭാഷകയെ അറസ്റ്റു ചെയ്യാത്തതില്‍ ജില്ലാ പൊലീസ് മേധാവിയെ കുടഞ്ഞ് ഹൈക്കോടതി

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകയായ സുലൈഖയും ഭര്‍ത്താവും ചേർന്ന് പണം തട്ടിയെന്നാണ് കേസ്

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകയായ സുലൈഖയും ഭര്‍ത്താവും ചേർന്ന് പണം തട്ടിയെന്നാണ് കേസ്

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: കുടുംബകോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കക്ഷി നല്‍കിയ പണം തട്ടിയ അഭിഭാഷകയെ അറസ്റ്റു ചെയ്യാത്തതില്‍ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയെ കുടഞ്ഞ് ഹൈക്കോടതി. നെടുമങ്ങാട് കോടതിയിലെ അഭിഭാഷക സുലൈഖയാണ് പണം തട്ടിയത്. സുലൈഖയെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. 

Advertisment

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നും കോടതി വിമര്‍ശിച്ചു. നെടുമങ്ങാട് കുടുംബ കോടതിയില്‍ കേസ് ഒത്തുതീര്‍ക്കാന്‍ ഹാഷിം എന്നയാള്‍ നല്‍കിയ 40 ലക്ഷം രൂപ അഭിഭാഷക സുലൈഖയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെന്നാണ് കേസ്. അഭിഭാഷകയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്കാണ് ഹാഷിം പണം കൈമാറിയത്. 

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

പണം സുലൈഖ കേസിലെ എതിര്‍ക്ഷിക്ക് കൈമാറിയില്ല. അഭിഭാഷകയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാവുന്നതല്ലേ എന്ന് കോടതി ആരാഞ്ഞു. ജില്ലാ പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനും കോടതി നിര്‍ദേശ പ്രകാരം ഓണ്‍‌ലൈനായി കോടതിയില്‍ ഹാജരായി.

അന്വേഷണം കാര്യക്ഷമമാക്കാനും ജില്ലാ പൊലീസ് മേധാവിയോട് മേല്‍നോട്ടം വഹിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് 27ന് വീണ്ടും പരിഗണിക്കും.

Advertisment

Read More: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: