മുരിങ്ങൂർ പീഡനം: ഇരക്ക് വേണ്ടി സംസാരിച്ച മയൂഖാ ജോണിക്കെതിരായ കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി

തനിക്കെതിരായ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മയൂഖ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കെ ഹരിപാൽ പരിഗണിച്ചത്

mayookha johny , iemalayalam

കൊച്ചി: മുരിങ്ങൂർ പീഡനവുമായി ബന്ധപ്പെട്ട്, ഇരയായ സുഹൃത്തിന് വേണ്ടി പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി. തനിക്കെതിരായ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മയൂഖ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കെ ഹരിപാൽ പരിഗണിച്ചത്.

പീഡനക്കേസിലെ പ്രതിയും മുൻ വൈദികനുമായ സിസി ജോൺസൻ്റെ സുഹൃത്ത് സാബു സെബാസ്റ്റ്യൻ്റെ പരാതിയിലാണ് മയൂഖക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജോൺസണെ കേസിൽ കുടുക്കാൻ മയൂഖ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.

വ്യാജരേഖ ചമക്കൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മയൂഖക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇരക്ക് പിന്തുണ നൽകുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്ന്മ യൂഖ ഹർജിയിൽ ബോധിപ്പിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു കോടതി പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court seeks kerala government response on case against mayookha johny

Next Story
അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രിതല സമിതി; തീരുമാനം മന്ത്രിസഭായോഗത്തില്‍LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com