Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

വർധിപ്പിച്ച ബസ് നിരക്ക് തൽക്കാലം തുടരണമെന്ന് ഹൈക്കോടതി; സർക്കാർ നടപടിക്ക് സ്റ്റേ

ബസുകളിൽ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി നിരക്ക് സർക്കാർ 50 ശതമാനം കൂട്ടിയിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പിന്നീട് നിരക്ക് കുറച്ച് ഉത്തരവിറക്കി

Private Bus

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ വർധിപ്പിച്ച ബസ് നിരക്ക് തൽക്കാലം തുടരണമെന്ന് ഹൈക്കോടതി. ബസ് നിരക്ക് കൂട്ടിയ ഉത്തരവ് പിൻവലിച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കൂട്ടിയ ബസ് നിരക്ക് ഉടമകൾക്ക് ഈടാക്കാം. ബസ് ഉടമ ജോൺസൺ പയ്യപ്പിള്ളി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.

ബസുകളിൽ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി നിരക്ക് സർക്കാർ 50 ശതമാനം കൂട്ടിയിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പിന്നീട് നിരക്ക് കുറച്ച് ഉത്തരവിറക്കി. ഇതിനുപിന്നാലെയാണ് നിരക്ക് വർധന പിൻവലിച്ചതു മൂലം സർവീസ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയത്.

സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താൽക്കാലിക സ്റ്റേ മാത്രമാണ് നൽകിയത്. നിരക്ക് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയിട്ടുള്ള നിവേദനം ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മിറ്റി പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണം. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കണം. അതുവരെ സ്റ്റേ നിലനിൽക്കും.

Read Also: മുഖാവരണം, സാമൂഹിക അകലം: ബസ് യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ

കോവിഡ് പശ്ചാത്തലത്തിൽ മിനിമം ചാർജ് 12 രൂപയാക്കി സർക്കാർ വർധിപ്പിച്ചിരുന്നു. ഒരു കിലോമീറ്ററിന് 70 പൈസയാണ് മിനിമം ചാർജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയർത്തി. കിലോമീറ്ററിനു നാൽപ്പത് പൈസയാണ് വർധിപ്പിച്ചത്. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ചാർജ് വർധന തൽക്കാലത്തേക്ക് മാത്രമാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ സാധാരണനിലയിൽ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court says increase bus charge will continue

Next Story
വിവാദ പരാമർശം: വനിത കമ്മിഷൻ അധ്യക്ഷയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് സർക്കാർMC JOSEPHINE, എംസി ജോസഫൈൻ, cpm, സിപിഎം, CONTORVERSY, വിവാദം, വിവാദ പ്രസ്താവന, പികെ ശശി, പാർട്ടി കോടതി, പാർട്ടി തന്നെ കോടതി, വനിതാ കമ്മീഷൻ, kadinamkulam, rape, കഠിനംകുളം, crime news, crime, rape, thiruvananthapuram, gang rape,
The moderation of comments is automated and not cleared manually by malayalam.indianexpress.com