കൊച്ചി: മെഡിക്കല്‍ ഓക്സിജന്റെ വില കൂട്ടാനാവില്ലെന്ന് ഹൈക്കോടതി. വില നിയന്ത്രണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിക്കാന്‍ കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
മെഡിക്കൽ ഓക്സിജന്റെ വില കൂട്ടാനുള്ള വിതരണക്കാരുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്.
വില നിയന്ത്രണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വില നിയന്ത്രിക്കാന്‍ സംവിധാനം രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സര്‍ക്കാരിന്റെ വില നിയന്ത്രണ സംവിധാനം.
Also Read: ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്