കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയതിനെതിരെ സംസ്ഥാന സർക്കാരും കെഎസ്‌ഐഡിസിയും മറ്റും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

വിമാനത്താവള സ്വകാര്യവൽക്കരണം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള അന്തിമ തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജികൾ അപക്വമാണെന്ന് വിലയിരുത്തി.

Read Also: പ്രാർഥനയിൽ മുഴുകി നയൻതാരയും വിഘ്നേഷും; ക്ഷേത്ര ദർശന ചിത്രങ്ങൾ

തിരുവനന്തപുരം ഉൾപ്പടെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനാണ് കേന്ദ്ര സർക്കാർ ടെൻഡർ വിളിച്ചത്. വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാനത്തിനാണെന്നും അഞ്ഞൂറോളം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയതാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളം സർക്കാരിന് കൈമാറണമെന്നുള്ള ആവശ്യം സർക്കാർ കേന്ദ്രത്തിന് മുന്നിൽ വെക്കുകയായിരുന്നു. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കേന്ദ്രം അനുവദിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനു വേണ്ടി
കെഎസ്‌ഐഡിസി ടെൻഡറിൽ പങ്കെടുക്കകയായിരുന്നു.

Read Also: ലാലേട്ടന്റെ കൈയ്‌ക്ക് എന്തുപറ്റി? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഏറ്റവും കൂടിയ തുക ക്വാട്ട് ചെയ്യുന്ന കരാറുകാരനേക്കാൾ പത്ത് ശതമാനമോ അതിൽ കുറവോ ആണ് സംസ്ഥാനത്തിന്റെ ടെൻഡർ എങ്കിൽ കരാർ സംസ്ഥാനത്തിന് നൽകണമെന്നതാണ് വ്യവസ്ഥ. എന്നാൽ, കെഎസ്ഐഡിസിയുടെ ടെൻഡർ പത്ത് ശതമാനത്തിനു മുകളിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിഷേധിച്ചത്. കേന്ദ്രം വ്യവസ്ഥാ മാനദണ്ഡങ്ങൾ മാറ്റിയതാണ് ടെൻഡർ നഷ്ടപ്പെടാൻ കാരണമെന്നാണ് സർക്കാരിന്റെ വാദം. മാത്രമല്ല എയർപോർട്ട് കൈകാര്യം ചെയ്യുന്നതിൽ അദാനി ഗ്രൂപ്പിന് മുൻപരിചയമില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.