വാട്സാപ്പ് നിരോധിക്കണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

കുമളി സ്വദേശി ഓമനക്കുട്ടൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്

WhatsApp, IT Law, Delhi High Court

കൊച്ചി: വാട്സാപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജിക്കു ഇപ്പോൾ പ്രസക്തി ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആവശ്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹർജി അപക്വമാണെന്നും കോടതി നിരീക്ഷിച്ചു.

പൊതുതാൽപര്യ ഹർജിയിൽ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പൊലീസ് മേധാവിയുടേയും നിലപാട് തേടിയിരുന്നു. ഐടി നിയമത്തിലെ പുതിയ ഭേദഗതികൾ നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Read More: അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ കാലാവധി നീട്ടി

കുമളി സ്വദേശി ഓമനക്കുട്ടൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകണമെന്നും പാലിച്ചില്ലെങ്കിൽ വാട്സാപ്പ് നിരോധിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. വാട്സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court rejected to ban whatsapp petition521877

Next Story
കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കി കസ്റ്റംസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിarjun aayanki, gold smuggling case, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express