Latest News

കുപ്പിവെള്ളത്തിന്‍റെ വില കുറച്ചതിനെതിരായ സ്റ്റേ: സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീൽ തള്ളി

കുപ്പിവെള്ളത്തിന്‍റെ വില 20 രൂപയില്‍ നിന്ന് 13 രൂപയായി കുറച്ച നടപടിക്കെതിരെ കുപ്പിവെള്ള കമ്പനിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചുത്തരവ്.

Kerala bottled water,bottled water price,13 per liter,ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ,വില,പിണറായി സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

കുപ്പിവെള്ളത്തിന്‍റെ വില 20 രൂപയില്‍ നിന്ന് 13 രൂപയായി കുറച്ച നടപടിക്കെതിരെ കുപ്പിവെള്ള കമ്പനിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചുത്തരവ്.

കുപ്പിവെള്ളത്തെ അവശ്യ സാധന പട്ടികയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്നാണ് സർക്കാർ വാദം. എന്നാല്‍ പാക്കേജ്ഡ് കമോഡിറ്റീസ് കേന്ദ്രസര്‍ക്കാരിന്‍റെ പരിധിയിലാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court reject plea of kerala government against stay on bottled water price reduction

The moderation of comments is automated and not cleared manually by malayalam.indianexpress.com