കൊച്ചി: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി 10 വര്‍ഷമായി കുറച്ചു. സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്താണ് ഉത്തരവ്.
വിചാരണക്കോടതി വിധിക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ജീവപര്യന്തം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.
പീഡനം നടന്നിട്ടുണ്ടന്നും സംരക്ഷകന്‍ ഇരപിടിയനായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇരയുടെ മൊഴിയിലെ പൊരുത്തക്കേടും കുടുംബത്തിന്റെ എതിര് നിലപാടും പീഡന വിവരത്തെത്തുടര്‍ന്ന് വീട്ടില്‍നിന്ന് ഇരയെ മാറ്റിയതും കണക്കിലെടുത്ത കോടതി ബലാത്സംഗ കുറ്റം ഒഴിവാക്കി പ്രകൃതി വിരുദ്ധ പീഡനത്തിനുള്ള ശിക്ഷ നിലനിര്‍ത്തി.
പരാതി വൈകിയെന്നും മൊഴിയില്‍ പൊരുത്തക്കേടുണ്ടന്നും പ്രതിഭാഗം ബോധിപ്പിച്ചു.
വീട്ടില്‍നിന്ന് മാറ്റിയതോടെ പെണ്‍കുട്ടിയുടെ പഠനം മുടങ്ങിയിരുന്നു. ഇടവേളയ്ക്കുശേഷം സ്കൂളിലെത്തിയപ്പോള്‍ പഠനം മുടങ്ങാനുണ്ടായ കാരണം അധ്യാപകനെ അറിയിച്ചു. തുടര്‍ന്നാണ് പരാതിയിലേക്കു നീങ്ങിയത്.
Also Read: കോഴിക്കോട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യം പകര്‍ത്തി; രണ്ടു പേര് അറസ്റ്റില്‍