കൊച്ചി: എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പില്‍ ഘടനാപരമായ പൊളിച്ചെഴുത്ത്. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. എല്ലാ സ്ഥിരാംഗങ്ങള്‍ക്കും വോട്ടവകാശം വേണമെന്ന ആവശ്യം കോടതി അനുവദിച്ചു.
കമ്പനി നിയമമനുസരിച്ച് കേന്ദ്രം നല്കിയ പ്രാതിനിധ്യ ഇളവ് കോടതി റദ്ദാക്കി. അതു പ്രകാരമുള്ള 1999ലെ ബൈലോ ഭേദഗതിയും അസാധുവാക്കി.
200 പേര്‍ക്ക് ഒരു പ്രതിനിധിയെന്ന രീതിയിലുള്ള വോട്ടവകാശം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യോഗം അംഗങ്ങളായ വി വിജയകുമാറും മറ്റും നല്കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ടിആര്രവിയുടെ ഉത്തരവ്.
Also Read: നടിയെ ആക്രമിച്ച കേസ്: വിസ്താരം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; പ്രോസിക്യൂഷൻ കോടതിയിൽ
1974 ലെ കേന്ദ്ര ഉത്തരവ് പ്രകാരം 100 പേര്‍ക്ക് ഒരാള്‍ എന്ന നിലയിലായിരുന്നു പ്രാതിനിധ്യം. 1999ലാണ് പ്രാതിനിധ്യം ഇരുന്നൂറിന് ഒന്ന് എന്ന നിലയിലാക്കിയത്. പ്രാതിനിധ്യ വോട്ടവകാശം തുല്യനീതീക്കെതിരാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
കമ്പനി നിയമം 172-186, 216 വകുപ്പുകള്‍ പ്രകാരമാണ് കേന്ദ്രം ഇളവനുവദിച്ചത്. പുതിയ നിയമപ്രകാരം ഇളവ് നല്കാന് സംസ്ഥാനത്തിനാണ് അധികാരമെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.