/indian-express-malayalam/media/media_files/2025/08/27/lakshmi-menon-2025-08-27-18-42-49.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. ലക്ഷ്മി ആര്‍. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചതിനെ തുടർന്ന് നേരത്തെ കേസിൽ മൂന്നാം പ്രതിയായ ലക്ഷ്മി മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്ത് ഹർജിക്കാരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
Also Read: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം
പറവൂർ സ്വദേശിയായ ഐടി ജീവനക്കാരനെ കാർ തടഞ്ഞു തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. ഓഗസ്റ്റ് 24-ന് രാത്രി പബ്ബിൽവെച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഐടി ജീവനക്കാരൻ്റെ കാർ നടി അടക്കമുള്ളവർ തടയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
Also Read: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് ആര്? ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
കേസിൽ, മൂന്ന് പേരെ നോർത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ നടിയുടെ സുഹൃത്താണ്. മിഥുൻ, അനീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് രണ്ടു പേർ. ബാനർജി റോഡിലെ പബ്ബിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത് എന്നാണ് വിവരം. അതിനു ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
Read More: ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us