കൊച്ചി: പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടികളും അടിയന്തരമായി നീക്കാന്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കി. കോടതിയുടെയും റോഡ് സേഫ്റ്റി കമ്മിഷണറുടെയും ഉത്തരവുകള്‍ അവഗണിച്ച് തുടരുന്ന ബോര്‍ഡുകള്‍ 30 ദിവസത്തിനകം നീക്കണം.
ഇക്കാര്യത്തില്‍ പഞ്ചായത്ത്, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍മാര്‍ തദേശസ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കണം. സമയപരിധി കഴിഞ്ഞ് ബോര്‍ഡുകള്‍ തുടര്‍ന്നാല്‍ ഉത്തരവാദിത്തം തദേശഭരണ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമായിരിക്കും.
പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കണമെന്ന ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത കേസുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്.
പരസ്യ ഏജന്‍സികള്‍ അനുമതിയില്ലാതെ ബോര്‍ഡ് സ്ഥാപിക്കുന്നതു കോടതി വിലക്കി. ബോര്‍ഡുകളില്‍ അവ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസവും ഫോണ്‍ നമ്പറും നിര്‍ബന്ധമാക്കി. വ്യവസ്ഥ ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
Also Read: ‘മുഖ്യ സൂത്രധാരന്‍ ദിലീപ്, തെളിവുണ്ട്’; ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്