scorecardresearch

പൊതു സ്ഥലങ്ങിൽ കൊടിമരങ്ങൾ സ്ഥാപിക്കാൻ അനുവദിക്കില്ലന്ന് സർക്കാർ വീണ്ടും ഹൈക്കോടതിയിൽ

അനധികൃത കൊടിമരങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ജില്ലകളിൽ നടക്കന്നുണ്ടന്നും സർക്കാർ

Kerala Highcourt, indian express malayalam, ie malayalam

കൊച്ചി: പൊതു സ്ഥലങ്ങിൽ കൊടിമരങ്ങൾ സ്ഥാപിക്കാൻ അനുവദിക്കില്ലന്ന് സർക്കാർ ഹൈക്കോടതിയെ ആവർത്തിച്ച് അറിയിച്ചു. അനധികൃത കൊടിമരങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ജില്ലകളിൽ നടക്കന്നുണ്ടന്നും സർക്കാർ വ്യക്തമാക്കി.

കൊടിമരങ്ങൾ നീക്കുന്നതിൽ നയപരമായതീരുമാനം രുപീകരിണ്ടേതുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിൻ്റെ വിശദീകരണത്തിനായി കേസ് കോടതി മാറ്റി. ജില്ലാതലങ്ങളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു.

മന്നം ഷുഗർ മില്ലിന് മുന്നിലെ കൊടിമരങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട്കമ്പനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

കമ്പനിക്ക് മുന്നിലെ കൊടിമരങ്ങൾ നീക്കിയതായി ഹർജിക്കാർ അറിയിച്ചു. സെക്രട്ടേറിയറ്റിനകത്തും കൊടിമരങ്ങളും കാലുകളും സ്ഥാപിച്ചിട്ടുണ്ടന്നും ഇത് നിയമ വിരുദ്ധമാണന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി പരാമർശിച്ചു.

Also Read: പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടികളും 30 ദിവസത്തിനകം നീക്കണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court orders removal of illegal hoardings banners and flags from roads within 30 days 607690