കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെടാനിടയായ സാഹചര്യങ്ങളും കാരണങ്ങങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. പൊലീസുകാരുടെ പങ്കും അന്വേഷിക്കണമെന്നും കോടതി വ്യക്തമക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിയുടേയും മണിവാസഗത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിക്കാമെന്നും കോടതി ഉത്തരവിട്ടു.
ഏറ്റുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോയെന്ന്
അന്വേഷണ സംഘം പരിശോധിക്കണം. അന്വേഷണത്തിൽ ബന്ധുക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടായാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
എറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുക്കണം. വിരലടയാളങ്ങൾ സംബന്ധിച്ചും ആയുധങ്ങളെക്കുറിച്ചുമുള്ള സ്ഥിതിവിവര റിപോർട്ട് സെഷൻസ് കോടതിക്കു കൈമാറണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.
മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാർത്തിയുടെയും മണിവാസഗത്തിന്റെയും സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
Also Read: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ: സിപിഐ റിപ്പോർട്ട്
അതേസമയം കർശന നിബന്ധനകളോടെ വേണം മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസാരിക്കാനെന്നും കോടതി ഉത്തരവിൽ പറയുന്നു. സംസ്കരിക്കുന്നതിന് മുൻപ് കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങൾ ശേഖരിക്കണമെന്നും കോടതി ഉത്തരവിട്ടു.
കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‍കരിക്കരുതെന്നു മാവോയിസ്റ്റുകളുടെ ബന്ധുക്കൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Also Read: ശാന്തൻപാറ കൊലപാതകം: ജൊവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന്