തരംതാഴ്ത്തിയ ഡിവൈഎസ്പിമാരെ അതേ ചുമതലയിൽ നിയമിക്കാൻ ഉത്തരവ്

11 ഡിവൈഎസ്പിമാർക്കെതിരെയായിരുന്ന സർക്കാർ നടപടി

job, job news, kerala police, കേരള പൊലീസ്,, job opportunities, BSF. CRPF, CISF, ITBP, SSB , തൊഴിൽ വാർത്ത, Thozhil vartha, തൊഴിൽ വീഥി

കൊച്ചി: സർവീസിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാർ തരംതാഴ്ത്തിയ പൊലീസ് സേനയിലെ ആറ് ഡിവൈഎസ്പിമാരെ അതേ ചുമതലകൾ നൽകി നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 11 ഡിവൈഎസ്പിമാർക്കെതിരെയായിരുന്ന സർക്കാർ നടപടി. ഇതിനെതിരെ സിഐമാരായി തരംതാഴ്ത്തപ്പെട്ട ആറുപേർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്.

സർക്കാർ നടപടി നേരത്തെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ ദ്ദാക്കിയിരുന്നു.ട്രിബ്യൂണൽ ഉത്തരവിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. തരംതാഴ്ത്തപ്പെട്ടവരെ നിയമനം നൽകാതെ സർവിസിൽ തുടരാൻ അനുവദിക്കുകയായിരുന്നു സർക്കാർ.

തരംതാഴ്ത്തപ്പെട്ടവരിൽ മൂന്നു പേർക്ക് ട്രിബ്യുണൽ സ്റ്റേ അനുവദിച്ചിരുന്നില്ല. കോടതിയെ സമീപിക്കാതിരുന്ന ഒരാളെ സർക്കാർ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഒരാൾ വിരമിച്ചു .

ചെറിയ പിഴവുകളുടെ പേരിൽ നടപടി നേരിട്ടവരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് ചട്ടങ്ങളിൽ തന്നെ വ്യവസ്ഥയുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് തങ്ങളെ തരം താഴ്തിയതെന്നുമാണു സിഐമാരുടെ വാദം. ഇത് കണക്കിലെടുത്താണ് സർക്കാരിന്റെ അപ്പീൽ കോടതി തള്ളിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court orders government to post dysps who have been relegated as ci

Next Story
ശബരിമല ദർശനത്തിന് യുവതികൾ; ആന്ധ്രയിൽ നിന്നെത്തിയ പത്തംഗ സംഘത്തെ തിരിച്ചയച്ചുsabarimala, ശബരിമല യുവതി പ്രവേശനം, sabarimala women entry, ശബരിമല, സ്ത്രീ പ്രവേശനം, sabarimala protests, ശബരിമല പ്രതിഷേധം, sabarimala right wing protest, sabarimala verdict, lrd ayyappa, Pinarayi Vijayan, Hindu Aikya Vedi, india news ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com