കൊച്ചി: വരും തലമുറകൾക്ക് വേണ്ടി ജീവജലം കാത്തുവെക്കാന്‍ സമഗ്ര നടപടികള്‍ വേണമെന്ന് ഹൈക്കോടതി. ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഭൂഗർഭ ജല ശോഷണം തടയാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

ഭൂഗർഭ ജലം സംബന്ധിച്ച റിപ്പോർട്ടുകൾ ഭയജനകമാണെന്നും ജലസംരക്ഷണത്തിന്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജലമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. ജലം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്നു എന്നാണ് പറയുന്നത്. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെടുന്നില്ല എന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.