/indian-express-malayalam/media/media_files/2025/11/17/vyshna-suresh-2025-11-17-15-30-49.jpg)
വൈഷ്ണ സുരേഷ് (ചിത്രം: ഫേസ്ബുക്ക്)
കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി ഹൈക്കോടതി. വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവിറക്കി. വൈഷ്ണയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
വീണ്ടും ഹിയറിംഗ് നടത്തണമെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. യുവതിക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കരുതെന്നും, ബുധനാഴ്ചയ്ക്കു മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകി.
Also Read: ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കി എസ്ഐടി പരിശോധന
ഉദ്യോഗസ്ഥർ മുമ്പാകെ നാളെ ഹാജരാവാൻ പരാതിക്കാരന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേർക്കണമെന്ന തിരുവന്തപുരം കോർപറേഷൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. കോർപ്പറേഷന് ഇതിൽ കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Also Read: വിചാരണ കോടതിയുടെ രേഖകൾ കാണണം; ടിപി വധക്കേസ് പ്രതിക്ക് ജാമ്യം നൽകാതെ സുപ്രീം കോടതി
വോട്ടര്‍ പട്ടികയിലെ പേരു വെട്ടിയതിനെതിരെയാണ് മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. പേരു വെട്ടിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണന്നും ഏകപക്ഷീയമായി പേരു നീക്കം ചെയ്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കെട്ടിട നമ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് വെട്ടിയത്. സിപിഎം ബ്രാഞ്ച് അംഗത്തിൻ്റെ പരാതിയിലായിരുന്നു വൈഷ്ണയുടെ പേരു വെട്ടിയത്.
Read More: സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us