കൊച്ചി: കോവിഡ്- 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാങ്ക് വായ്പ കുടിശികയും നികുതി കുടിശികയും ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നടപടികൾ ഏപ്രിൽ 6 വരെ നിർത്തിവയ്ക്കാനാണ് ജസ്റ്റിസ് അമിത് റാവലിന്റെ നിർദ്ദേശം.

എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ജനങ്ങൾക്ക് നികുതി കെട്ടി വയ്ക്കുന്നതിന് ഉത്തരവ് തടസ്സമല്ലന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി സർഫാസി നിയമപ്രകാരം ബാങ്കുകൾ വായ്പാ കുടിശിഖ ഈടാക്കുന്നതിന് നോട്ടീസ് നൽകുന്നതും നിർത്തിവയ്ക്കണം.നികുതി കേസുകളും ബാങ്ക് വായ്പാ കേസുകളും ഇനി എപ്രിൽ 6 നു മാത്രമേ പരിഗണനക്ക് എടുക്കു എന്നും കോടതി വ്യക്തമാക്കി.

രോഗം പകരുന്നത് തടയാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിക്ഷേൻ കേരള ഘടകം പ്രസിഡന്റ് അടക്കുള്ളവർ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടും ഹൈക്കോടതിയിലെയും അസ്വക്കേറ്റ് ജനറൽ ഓഫിസിലെയും ജിവനക്കാർ കൈയുറ പോലും ധരിക്കാതെയാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിലയിരുത്തി.

രോഗം പടരുന്നതിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാൻ ആളുകൾ കൂട്ടം കുടുന്നത് കോടതി മുറികളിൽ ഒഴിവാക്കേണ്ടതുണ്ടന്നും കോടതി പറഞ്ഞു.ബാങ്ക് വായ്പ, വിൽപ്പന നികുതി, ജി എസ് ടി ‘ കെട്ടിട നികുതി, വാഹനനികുതി, വരുമാന നികുതി എന്നിവ ഈടാക്കുന്നതിന് റിക്കവറി നോട്ടിസ് പുറപ്പെടുവിക്കുന്നത് അധികൃതർ നിർത്തിവയ്ക്കണം .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.