എൻജിനീയറിങ് പ്രവേശന നടപടികളുടെ സമയക്രമം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

സമയം നീട്ടി നൽകുന്നതിൽ ഇന്ന് നിലപാടറിയിക്കാൻ ഹൈക്കോടതി എഐസിടിയോട് ആവശ്യപ്പെട്ടിരുന്നു

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: എൻജിനീയറിങ് പ്രവേശന നടപടികളുടെ സമയക്രമം അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. പ്രവേശനം പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നതിൽ എഐസിടി നിലപാടറിയിച്ചില്ല. സുപ്രീം കോടതി തീരുമാനപ്രകാരമാണ് ഈ മാസം 25 അവസാന തീയതി ആയി നിശ്ചയിച്ചതെന്ന് എഐസിടി വ്യക്തമാക്കി. സമയം നീട്ടി നൽകുന്നതിൽ വ്യാഴാഴ്ച തീരുമാനം അറിയിക്കാൻ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിബന്ധന ഉണ്ടെന്ന് എഐസിടി അറിയിച്ചത്.

പ്രൊഫഷ്ണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രമേ പരിഗണിക്കാവൂവെന്നും ഹയർ സെക്കൻഡറി മാർക്കു കൂടി കണക്കിലെടുക്കരുതെന്നും ചൂണ്ടിക്കാട്ടി ഏതാനും വിദ്യാർത്ഥികളും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജികളാണ്
കോടതി പരിഗണിച്ചത്.

പ്രവേശനത്തിന് 17 വരെ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് സമയം നൽകിയിട്ടുണ്ടെന്നും സിബിഎസ്‌സി -ഐസിഎസ്ഇ വിദ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം ഈ മാസം 30 ഓടെയേ പ്രസിദ്ധീകരിക്കൂവെന്നും എഐസിടി അനുവദിച്ചാൽ പ്രവേശന സമയം നീട്ടാമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ തവണ ഡിസംബർ മുപ്പത്തൊന്നായിരുന്നു സമയപരിധിയെന്നും സർക്കാർ വ്യക്തമാക്കി.

ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് നൽകിയിരിക്കുകയാണെന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം. ഹർജിയിൽ കോടതി നാളെ വിധി പറഞ്ഞേക്കും.

Read More: ‘ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ല, എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ’; സുരേഷ് ഗോപി എംപി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court order to govt to inform engineering admission date

Next Story
ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ല, എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ:സുരേഷ് ഗോപി
The moderation of comments is automated and not cleared manually by malayalam.indianexpress.com