കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരെ വിലക്കാൻ പാത്രിയാർക്കീസിന് അധികാരമില്ലെന്ന് ഹൈക്കോടതി. ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസിനെ വിലക്കിക്കൊണ്ടുള്ള പാത്രിയർക്കീസിന്റെ നടപടി അസാധുവാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

മാർ മിലിത്തിയോസിന്റെ ആസ്ഥാനമായ തൃശൂർ മണ്ണൂത്തി അരമനയ്ക്ക് എതിരെ പാത്രിയാർക്കീസ് വിഭാഗം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി ഈ കേസിലും ബാധകമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. 1934 ലെ ഭരണഘടനയോട് യൂഹാനോൻ മാർ മിലിത്തിയോസ് കൂറ് പ്രഖ്യപിച്ചതിനെ തുടർന്നായിരുന്നു പാത്രീയാർക്കീസിന്റെ വിലക്ക്.

Read Also: ബസ് സർവീസ് നാളെ മുതൽ; പഴയ ടിക്കറ്റ് നിരക്ക് തന്നെ, നിന്നു കൊണ്ട് യാത്ര അനുവദിക്കില്ല

മിലിത്തിയോസിനെ മലങ്കര സഭയുടെ മെത്രാപ്പൊലീത്തയായി അസോസിയേഷൻ മാനേജിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതാണെന്നും അതു പ്രകാരമുള്ള നിയമന കൽപ്പന 2002 മുതൽ നിലവിലുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സഭാ കേസിൽ 1996 ലെ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമായതിനു പിന്നാലെയാണ് 99 ൽ യൂഹാനോൻ മാർ മിലിത്തിയോസ് ഓർത്തഡോക്സ് പക്ഷത്തേക്ക് കൂറുമാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.