കൊച്ചി: സ്ത്രീ ശാക്തീകരണത്തിനായി സിനിമാ നിർമാണത്തിന് വനിതാ സംവിധായകരെ തെരഞ്ഞെടുത്ത
ഫിലിം ഡവലപ്പ്മെന്റ് കോർപറേഷന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. വിജ്ഞാപനത്തിന് വിരുദ്ധമായി മാനദണ്ഡം ലംഘിച്ചാണ് കോർപറേഷൻ വനിതാ സംവിധായകരെ തെരഞ്ഞെടുത്തെതെന്ന ഹർജിക്കാരുടെ വാദം
കോടതി തള്ളി.

ജൂറിയാണ് സംവിധായകരെ തിരഞ്ഞെടുത്തതെന്ന കോർപറേഷന്റെ വാദം കോടതി അംഗീകരിച്ചു. ഹർജിക്കാർക്ക് മുൻവിധി വേണ്ടെന്നും യോഗ്യതയാണ് ജൂറി പരിഗണിച്ചതെന്നും ജസ്റ്റീസ് പി.ബി സുരേഷ് കുമാർ നിരിക്ഷിച്ചു. മുന്നു കോടി ചെലവിൽ രണ്ട് സിനിമകൾ നിർമിക്കാൻ താരാ രാമാനുജം, ഐ ജി മിനി
എന്നീ വരെ തെരഞ്ഞെടുത്ത നടപടിയ്ക്കെതിരെ അഞ്ചു പേരാണ് കോടതിയെ സമീപിച്ചത്.

സബ് കമ്മിറ്റിയും ഡയറക്ടർ ബോർഡും തെരഞ്ഞെടുപ്പ് നടത്താതെ ജൂറി തെരഞ്ഞെടുപ്പ് നടത്തിയത് വിഞ്ജാപനത്തിന് വിരുദ്ധമാണന്നായിരുന്നു ആരോപണം. സംവിധായകരുടെ വൈദഗ്ധ്യം കണക്കിലെടുക്കാതെ തിരക്കഥ പരിഗണിച്ചാണ്തെ രഞ്ഞെടുപ്പ് നടത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഒന്നരക്കോടി വീതമാണ് രണ്ട് സിനിമകൾക്കും അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റില്‍ സംവിധായികമാരെ കണ്ടെത്താനായി അഭിമുഖം നടത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംവിധായികമാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ നടന്നത് തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.