കൊച്ചി: നഗരത്തിലെ റോഡുകളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മൂന്നംഗ അഭിഭാഷക സമിതിയെ നിയോഗിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതിയെ സഹായിക്കാൻ അഭിഭാഷകരുടെ സംഘത്തെ കോടതി നിയോഗിച്ചത്. സമിതി 20 ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം.
ദേശീയ പാതയിൽ പാലാരിവട്ടത്ത് വാട്ടർ അതോറിറ്റിയുടെ കുഴിയിൽവീണ ബൈക്ക് യാത്രികൻ യാദുലാൽ പിന്നാലെ വന്ന ലോറി കയറി മരിച്ച സംഭവത്തിൽ നടപടി ആവര്യപ്പെട്ട് സിനിമാ സംവിധായകൻ പോളി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
അഭിഭാഷകരായ പി.ദീപക്, വിനോദ് ഭട്ട്, എസ്.കൃഷ്ണ എന്നിവരടങ്ങുന്ന സംഘത്തെയാണ് കോടതി അമിക്കസ് ക്യൂറിമാരായി നിയമിച്ചത്. സംഘം നഗരത്തിലെ റോഡുകൾ സന്ദർശിച്ച് റോഡുകളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യണം.
Read Also: ‘ഓർമകൾ ഒരിക്കലും മരിക്കില്ല’; വേർപിരിഞ്ഞിട്ടും ലിസിയെ ഓർത്ത് പ്രിയദർശൻ
സർക്കാരിനെതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇരുചക്ര യാത്രികരും കാൽനട യാത്രക്കാരും അപകടത്തിൽപ്പെട്ട് ജീവൻ പൊലിയാൻ കാരണം ബന്ധപ്പെട്ട അധികൃതരുടെ അലംഭാവമാണന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പാലാരിവട്ടത്ത് ബെെക്ക് യാത്രികൻ കുഴിയിൽവീണ് മരിച്ച സംഭവത്തിൽ നിരാശ രേഖപ്പെടുത്തിയ കോടതി അധികൃതർ ആലസ്യത്തിലാണോയെന്ന് ചോദിച്ചു.
Read Also: അനിയാ!; കോഹ്‌ലിയുടെ സിക്‌സർ കണ്ട് ഡിവില്ലിയേഴ്‌സ് പറഞ്ഞത്
കൊച്ചിയിലെ റോഡുകളുടെ അവസ്ഥ തീർത്തും മോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരന്തരം ഉത്തരവിറക്കുന്നതല്ലാതെ നടപടിയൊന്നുമില്ല. സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. വിവാദം ഉണ്ടാക്കാൻ താൽപ്പര്യമില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. മരിച്ച യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് എജി കോടതിയെ അറിയിച്ചു.
കാറിൽ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇരുചക്രവാഹന യാത്രാക്കാരുടെയും കാൽനടയാത്രക്കാരുടേയും ദുരിതം മനസിലാവുന്നില്ല. ഇത് പെട്ടെന്നുണ്ടായ കേസല്ല. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് പതിനൊന്ന് വർഷമായി കോടതിയിൽ കേസുണ്ടെന്ന് കോടതി ചുണ്ടിക്കാട്ടി.
കുടുംബം പോറ്റാൻ അന്നം തേടിപ്പോയ ചെറുപ്പക്കാരനാണ് ദാരുണമായി മരിച്ചത്. ഇനി എത്ര പേരുടെ ജീവൻ പൊലിയാനാണ് സർക്കാർ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ജനങ്ങളോട്
പ്രതിബദ്ധതയില്ലെന്നും കോടതി പരിതപിച്ചു.
അതിനിടെ, സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിലെ നാല് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇ.പി.സൈനബ, സൂസന്‍ സോളമന്‍ തോമസ്, കെ.എന്‍.സുര്‍ജിത്, പി.കെ.ദീപ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണു നടപടി. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തോട് റിപ്പോര്‍ട്്ട നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.