കൊച്ചി: സീറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പ്രതികളായ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ തേലക്കാട്ട് എന്നിവർ അന്വേഷണവുമായി സഹകരിക്കണമെന്നും  പ്രതികളെ ശല്യപ്പെടുത്തരുതെന്ന് പൊലീസിനും കോടതി നിർദേശം നൽകി. തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.

കർദിനാളിന്റെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിന്റെ രേഖ ഫാദർ പോൾ തേലക്കാട് ബിഷപ് മനത്തോടത്തിന് കൈമാറുകയായിരുന്നു. രേഖ സിനഡിൽ വെച്ച ബിഷപ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, തനിക്ക് ഐസിഐസിഐ ബാങ്കിൽ അക്കൗണ്ടില്ലന്ന് കർദിനാൾ വെളിപ്പെടുത്തിയതോടെ പരാതി നൽകാൻ സിനഡ്
തീരുമാനിക്കുകയായിരുന്നു.

സിനഡ് ചുമതലപ്പെടുത്തിയ പ്രകാരം ഫാദർ ജോബി മാപ്രക്കാവിൽ ആണ് പൊലീസിന്
പരാതി നൽകിയത്. കദിനാളിനെ അപകീർത്തിപ്പെടുത്താനാണ് വ്യാജരേഖ ചമച്ചതെന്നും സത്യം പുറത്തു വരണമെന്നുമാണ് പരാതിയിലെ ആവശ്യം. പരാതിയിൽ തങ്ങളാണ് രേഖ ചമച്ചതെന്നു പറയുന്നില്ലെന്നും അന്വേഷണമേ ആവശ്യപ്പെടുന്നുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചിട്ടുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ