കൊച്ചി: എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന വിധി നടപ്പിലാക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് ഹൈക്കോടതി സാവകാശം നല്കി. മെയ് 15 വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ, ഏപ്രില്‍ 30 – നകം എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കെ.എസ്.ആര്.ടി.സി സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിച്ചാണ് വിധി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാവകാശം തേടിയാണ് കെ.എസ്.ആര്.ടി.സി ഡിവിഷന് ബഞ്ചിനെ സമീപിച്ചത്.
Read More: കെഎസ്ആർടിസിയിലെ മുഴുവൻ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചു വിടണമെന്ന് ഹൈക്കോടതി
പി.എസ്.സി പട്ടികയിലുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി ആർ.വേണുഗോപാൽ അടക്കം 5 ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജികളിലാണ് താത്കാലിക ജോലിക്കാരെ പിരിച്ചുവിടാൻ ജസ്റ്റിസ് വി. ചിദംബരേഷും കെ.നാരായണ പിഷാരടിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് കഴിഞ്ഞ മാസം ഉത്തരവിട്ടത്.
Read More: ‘റെക്കോര്‍ഡിട്ട് കെ.എസ്.ആര്.ടി.സിയുടെ കുതിപ്പ്’; ആശ്വാസമായി വരുമാന വര്‍ധനവ്
ഈ മാസം 30 നകം പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കണമെന്നും നിയമനം പിഎസ്സി വഴി മാത്രമേ പാടുളളൂവെന്നും കോടതി നിർദേശിച്ചിരുന്നു. 2012 ലെ റാങ്ക് പട്ടികയിൽ നിന്ന് 2455 പേരെ അഡ്വൈസ് ചെയ്യാൻ പിഎസ്സിക്ക് നിർദേശം നൽകിയ കോടതി ആളെ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിക്ക് പിഎസ്സി പട്ടികയിൽ നിന്നു നിയമിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
Read More: കെഎസ്ആർടിസിയെ സ്നേഹിച്ചത് കാമുകിയോടെന്ന പോലെ: ടോമിൻ തച്ചങ്കരി
എം പാനൽ ഡ്രൈവർമാരുടെ നിയമനത്തിനായി 2010 ലാണ് പിഎസ്സി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2012 സെപ്തംബറിൽ 21000 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തിരുന്നതിന് ഒന്നര വർഷം മുൻപ് കെഎസ്ആർടിസി 2455 പേരുടെ ഒഴിവ് റിപ്പോർട്ട് ചെയ്തു എന്നാൽ ഒരാളെയും റാങ്ക് ലിസ്റ്റിൽ നിന്നു നിയമിച്ചില്ല .നാലായിരത്തോളം എം പാനൽ ഡ്രൈൻമാരെ നിയമിച്ച കെഎസ്ആർടിസി റാങ്ക് പട്ടികയിൽ ഇടം നേടിയവരെ അവഗണിച്ചു. 2016 ഡിസംബർ 31ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീർന്നു. പിഎസ്സി പട്ടികയിൽ നിന്നു നിയമനം തേടി 2013 സെപ്തംബറിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത് .