/indian-express-malayalam/media/media_files/uploads/2018/11/p-s-sreedharan-pillai-.jpg)
കൊച്ചി: മുസ്‌ലിം വിരുദ്ധ, വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടപടി സ്വീകരിച്ചത്.
വര്‍ഗീയ പരാമര്‍ശത്തില്‍ ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. വിവാദ പരാമര്‍ശത്തില്‍ ശ്രീധരൻ പിള്ളക്കെതിരെ ആറ്റിങ്ങൽ പൊലീസ് നേരത്തെ കേസ് എടുത്തതിരുന്നു. സിപിഎം നേതാവ് വി.ശിവൻകുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
പി.എസ്.ശ്രീധരന്‍ പിള്ള ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. നിയമലംഘനം നടത്തിയതിന് ശ്രീധരന്‍ പിള്ളക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
Read: വിവാദ പ്രസംഗം: ശ്രീധരൻ പിളളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരഞ്ഞെടുപ്പ് കാലത്ത് മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന 125-ാം വകുപ്പ് കുറ്റക്കാരന് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. സ്ഥാനാർഥിയോ അയാളുടെ ഏജന്റോ മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ തിരഞ്ഞെടുപ്പ് അഴിമതിയായാണ് 123(3എ) വകുപ്പ് കാണുന്നത്. ഇവയാണ് ശ്രീധരന്‍ പിള്ള ലംഘിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.