scorecardresearch

ട്രാൻസ്‌ജെൻഡേഴ്‌സിന് എൻസിസി പ്രവേശനത്തിനു അനുമതി ‌

എൻസിസിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമേ അവസരമുള്ളൂവെന്നും കേന്ദ്ര സർക്കാർ വാദിച്ചു. എന്നാൽ, ഈ വാദം ഹെെക്കോടതി തള്ളി

ട്രാൻസ്‌ജെൻഡേഴ്‌സിന് എൻസിസി പ്രവേശനത്തിനു അനുമതി ‌

കൊച്ചി: ട്രാൻസ്‌ജെൻഡേഴ്‌സിന് എൻസിസി പ്രവേശനത്തിന് അനുമതി. എൻസിസി ആക്‌ട് ആറ് മാസത്തിനകം ഭേദഗതി ചെയ്യാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ആക്‌ട് വിവേചനപരം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

എൻസിസിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമേ അവസരമുള്ളൂവെന്നുമുള്ള കേന്ദ്ര സർക്കാർ വാദം കോടതി തള്ളി.

Read Also: പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക്; പുതിയ സ്ഥാനാർഥിയെ തേടി യുഡിഎഫ്

എൻസിസിയിൽ പ്രവേശനം നിഷേധിച്ചതിനെതിരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ട്രാൻസ്‌ജെൻഡർ വിദ്യാർഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. ഹർജിക്കാരിക്ക് പ്രവേശന നടപടിയിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court issues issues directive to amend ncc act