scorecardresearch

ജോലിക്ക് എത്തുന്നവരെ തടയരുത്, ഓഫീസുകള്‍ക്ക് സംരക്ഷണം: മുത്തൂറ്റ് സമരത്തില്‍ കോടതി ഇടപെടല്‍

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും ഏതാനും ജീവനക്കാരും ജോലി തടസ്സപ്പെടുത്തുകയാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും ഏതാനും ജീവനക്കാരും ജോലി തടസ്സപ്പെടുത്തുകയാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്

author-image
WebDesk
New Update
മുത്തൂറ്റ് സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച; മാനേജ്‌മെന്റ് പ്രതിനിധികള്‍ വീണ്ടും വിട്ടു നില്‍ക്കുമോ?

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിനെതിരെ തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ കോടതി ഇടപെടല്‍. ജോലിക്കെത്തുന്നവരെ തടയരുതെന്ന് ഹൈക്കോടതി ഉത്തരവ്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും ഏതാനും ജീവനക്കാരും ജോലി തടസ്സപ്പെടുത്തുകയാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

Advertisment

ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മുത്തൂറ്റിന്റെ ഹെഡ് ഓഫീസടക്കം 10 ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരവ്.

സിഐടിയു നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് മാനേജുമെന്റ് നേരത്തെ രംഗത്തെത്തിയിരുന്നു. എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടക്കുന്നത്. ജീവനക്കാരെ ജോലി ചെയ്യാന്‍ സമരക്കാര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റും ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു. ജോലി ചെയ്യാന്‍ തയ്യാറായി വന്ന ജീവനക്കാരെ സിഐടിയു സമരക്കാര്‍ തടഞ്ഞതായി ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.

Advertisment

കഴിഞ്ഞ ആറ് മാസമായി തങ്ങള്‍ സമരം ചെയ്തുവരികയാണെന്നും സമരാനുകൂലികളായ മുത്തൂറ്റിലെ ജീവനക്കാര്‍ പറഞ്ഞു. ശമ്പള കുടിശിക തീര്‍ക്കുക, തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറ് മാസമായി ആറ് തവണ കമ്പനിക്ക് കത്ത് നല്‍കിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൂചന പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഓഗസ്റ്റ് 20 മുതല്‍ സമരം ചെയ്യുമെന്ന് മാനേജുമെന്റിനെ അറിയിക്കുകയും ചെയ്തിരുന്നതായി സമരാനുകൂലികള്‍ പറയുന്നു.

Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: