കൊച്ചി: പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്നുള്ളവരെ മാത്രമേ സർവീസിന് നിയോഗിക്കാവൂവെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ നിർദേശം. ദിവസ വേതനത്തിലായാലും പിഎസ്‌സി പട്ടികയിൽ നിന്നുള്ളവരെ പാടുള്ളൂവെന്നും കോടതി നിർദേശിച്ചു. എം പാനൽ ഡ്രൈവർമാരെ
പിരിച്ചുവിട്ട കെഎസ്ആർടിസി, ശബരിമല സീസണിൽ പിരിച്ചുവിട്ടവരെ ദിവസ വേതനത്തിന് നിയോഗിച്ചത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.

Read Also: ഇരട്ടത്താപ്പ് പൊറുക്കില്ല; സോണിയ വിളിച്ച യോഗം ബഹിഷ്കരിച്ച് മമത ബാനർജി

ശബരിമല സീസണിലേക്ക് മാത്രമായാണ് പിരിച്ചുവിട്ടവരെ നിയോഗിച്ചതെന്നായിരുന്നു കെഎസ്ആർടിസിയുടെ വിശദീകരണം. ഷെഡ്യൂൾ വിവരങ്ങളും സർവീസിനു നിയോഗിച്ച ഡ്രൈവർമാരുടെ വിശദാംശങ്ങളും ഉർപ്പെടുത്തി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. 2019 നവംബർ 11 മുതൽ ഈ മാസം 30 വരെ നടത്തിയ ഷെഡ്യൂളുകളുടെ എണ്ണം, സർവീസിന് പിഎസ്‌സി പട്ടികയിൽ നിന്നുള്ള എത്ര പേരെ നിയോഗിച്ചു, പിഎസ്‌സി പട്ടികയ്ക്ക് പുറത്ത് നിന്ന് എത്ര പേരെ നിയോഗിച്ചു എന്നീ വിവരങ്ങൾ കോടതിയെ അറിയിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.