കൊച്ചി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖില്‍, പന്ത്രണ്ടാം പ്രതിസുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളല്ലെന്ന വാദം കണക്കിലെടുത്താണ് കോടതി നടപടി. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍.
രാഷട്രീയവൈരാഗ്യം മൂലം പ്രതികള്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി ഷാനിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് അഖിലെനെതിരായ കുറ്റം. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ്
സുധീഷിനും ഉമേഷിനുമെതിരായ കുറ്റം. മജിസ്ടേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Also Read: നടിയെ ആക്രമിച്ച കേസ്: റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു, ദിലീപ് വീട്ടിലെത്തി
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഡിസംബര്‍ 18നാണു ഷാനിനെ കൊലപ്പെടുത്തിയത്. ഷാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമി സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.