scorecardresearch

നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം

സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

author-image
WebDesk
New Update
Sreejith Ravi

കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്.

Advertisment

അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ലാറ്റിന് മുന്നിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നായിരുന്നു കേസ്. സ്വഭാവ വൈകല്യത്തിന് ആറ് വർഷമായി ചികിത്സയിലാണെന്നും തുടർച്ചയായ മരുന്നുപയോഗം മാനസികാരോഗ്യത്തെ ബാധിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പൂർത്തിയായെന്നും വ്യവസ്ഥകൾ അംഗീകരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും ബോധിപ്പിച്ചു. ജസ്റ്റീസ് ബച്ചു കുരിയൻ തോമസാണ് ഹർജി പരിഗണിച്ചത്.

ജൂലൈ നാലിനാണു കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലും ഒമ്പതും വയസുള്ള കുട്ടികളാണു പരാതിക്കാർ. തൃശൂർ അയ്യന്തോൾ എസ് എൻ പാർക്കിൽ കാറിലെത്തിയ നടൻ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തലേദിവസം ദിവസവും സമാന രീതിയിൽ ഇതേ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ആദ്യം കുട്ടികൾ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല. രണ്ടാം ദിനവും ഇത് അവർത്തിച്ചതോടെയാണ് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കുട്ടികൾ സ്‌കൂൾ വിട്ടുവരുന്ന സമയത്തായിരുന്നു സംഭവം. ശ്രീജിത്ത് രവിയാണു നഗ്നതാപ്രദർശനം നടത്തിയെന്നത് ആദ്യ ഘട്ടത്തിൽ മനസിലായിരുന്നില്ല. കറുത്ത കാറിലുണ്ടായിരുന്ന ഒരാൾ നഗ്നതാ പ്രദർശനം നടത്തിയ ശേഷം വേഗത്തിൽ വാഹനമെടുത്തു പോയെന്നായിരുന്നു കുട്ടികളുടെ മൊഴി.

Advertisment

കുട്ടികളിൽനിന്നു ലഭിച്ച കറുത്ത കാർ എന്ന വിവരവും വാഹനം എത്തിയ സമയവും അനുസരിച്ച് പൊലീസ് പ്രദേശത്തെ സി സി ടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി ശ്രീജിത്ത് രവിയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് തൃശൂരിലെ വീട്ടിൽനിന്ന് നടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരിച്ചറിയൽ പരേഡിൽ കുട്ടികൾ ശ്രീജിത്തിനെ തിരിച്ചറിഞ്ഞു. പിന്നാലെ തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ നടനെ ജാമ്യാപേക്ഷ തള്ളി കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

Sreejith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: